ഓലോലം വീശുന്ന
ഓലോലം വീശുന്ന കുഞ്ഞുകുഞ്ഞുതെന്നലിൽ
താലോലം ചെയ്യുന്ന തുളളിമഞ്ഞുതൂവലേ
പനിനീരുമായോ പകൽമായവേ
കുളിരൂറുമെൻ തളിരോർമ്മയിൽ
നീതേടുന്ന പൂചൂടുന്നു
ഞാനുമെൻ കിനാവുമായ്
[ ഓലോലം....
ആ ....ആ....ആ....
ഉം.... ഉം.....ഉം.....
താരാജാലം തിരുമിഴിചിമ്മവേ
ഓ...ഓ.... ഓ
തീരാമോഹം ഇതൾ ചൂടവേ
മഞ്ഞക്കണികൊന്നകൊമ്പത്തിരിക്കുമീ
കുഞ്ഞിക്കിളിക്കുരുന്നൊരു പാട്ടുമൂളി
നിന്നെചൊല്ലി തുടിക്കുമെന്നുള്ളിന്നുള്ളിൽ
തെന്നിതെന്നിതുളുമ്പുന്നൊരീണംപോലെ
പൊന്നാമ്പൽ പൂക്കുമെന്നുള്ളിൽ
നുരയുമരിയ നിനവായ്
[ ഓലോലം.....
താനേപാടും ലയവീണയായിവാ
ഓ .... ഓ...ഓ
താളംതേടാം ഇനിനമ്മളിൽ
മായാജാലപീലിതുമ്പാലുളളിന്നുള്ളിൽ
ചായംചാലിച്ചെങ്ങോമായും സായംസന്ധ്യേ
നിന്നെതേടിപാടികൂടെപോരുംനേരം
മിന്നിതെന്നുംപൊന്നുംമുത്തും കൊണ്ടേപോരാം
മാറോടുമാറുചേർന്നെന്നും
മടിയിലലസമലിയാം
[ ഓലോലം...