പുലരി പൂക്കളാൽ

പുലരി പൂക്കളാൽ
പുടവച്ചാർത്തിയോ..

പുലരി പൂക്കളാൽ നീ 
പുടവച്ചാർത്തിയോ കണിയായ് 
മാരിവിൽ തോണിയായ് നീന്തുവാൻ
പാതിരാ പൂവിതൾ തേരിലേറി 
പാതിമെയ് ചേരുവാൻ മോഹമായി
പുലരി പൂക്കളാൽ ...നീ 
പുടവച്ചാർത്തിയോ... കണിയായ് 

ചെഞ്ചൊടി മലരിണയൊന്നിലെ മധുമൊഴിയിൽ 
കതിർ ചിന്തിയ ചഞ്ചല നൊമ്പരമൊന്നായ് 
കണ്ണുകളിടയുമിതൊന്നിലെ ഇടവഴിയിൽ 
നിറമഞ്ചിയ ചന്ദനസന്ധ്യയുമൊന്നായീ
നിഴലായ് പാതി മറയാം രാഗമിനി ഞാൻ മൂളാം 
കുളിരായ് കാതിൽ മൊഴിയാം
ഗാനമൊരുനാൾ വീണ്ടും 
കനവായ്....
ആ....
പുലരി പൂക്കളാൽ .. നീ 
പുടവച്ചാർത്തിയോ... കണിയായ് 

ആ....
അമ്പലമണികളിലൊന്നിലെ സ്വരമിടറി 
കണിവെള്ളരി നിന്നിൽ നിർമല ശംഖായീ 
ചിന്തണിയുണരുവതെൻ മനനിലവറയിൽ 
കളിവള്ളമുതിർത്തൊരു സംഗമ സംഗീതം 
ആ....
തെളിനീർച്ചോലയറിയാം യാമമിനിയും നീളാം
അണിയാൻ താളിൽ മെനയാം താലിയൊരു നാൾ നീയെൻ 
വരമായ്...
ആ....

പുലരി പൂക്കളാൽ ...നീ 
പുടവച്ചാർത്തിയോ... കണിയായ് 
മാരിവിൽ തോണിയായ് നീന്തുവാൻ
പാതിരാ പൂവിതൾ തേരിലേറി 
പാതിമെയ് ചേരുവാൻ മോഹമായി
പുലരി പൂക്കളാൽ 
പുടവച്ചാർത്തിയോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Pulari pookkalaal

Additional Info

Year: 
1995

അനുബന്ധവർത്തമാനം