സ്നേഹിച്ചു തീരാതെ പൂകൊഴിഞ്ഞു
ആ..ആ.. ആ
സ്നേഹിച്ചു തീരാതെ പൂകൊഴിഞ്ഞു
നേരിന്റെ ശ്രീരാഗം പോയി മറഞ്ഞു (2)
കരിനിഴൽ വീഴാതെ നിധി കാത്ത ഭൂതം നീ
കണ്ണിമ ചിമ്മാതെ നിന്നു
ഒരു പുരുഷായുസ്സിനോളം..
പരിഭവമാരോടും പറയുവനാവാതെ
കാതങ്ങൾ നീയെത്ര താണ്ടി
ഒരു പിടി ആവിലായി നോവിന്റെ ഭാണ്ഡങ്ങൾ
ആർക്കുമേ കൈമാറിയില്ല
നൊമ്പരം ഒരു നുള്ള് കൈമാറിയില്ല
മണ്‍തരി ചോദിച്ചാൽ കുന്നോളമേകും നീ
സാന്ത്വന വാക്കായിരുന്നു..
തളരുമ്പോൾ ഒരു താങ്ങായി
ജീവിത കോലായിൽ
എന്നും നീ ഉണ്ടായിരുന്നു
നന്മതൻ നിറദീപമുണ്ടായിരുന്നു
സ്നേഹിച്ചു തീരാതെ പൂകൊഴിഞ്ഞു
നേരിന്റെ ശ്രീരാഗം പോയി മറഞ്ഞു
കരിനിഴൽ വീഴാതെ നിധി കാത്ത ഭൂതം നീ
കരിനിഴൽ വീഴാതെ നിധി കാത്ത ഭൂതം നീ
കണ്ണിമ ചിമ്മാതെ നിന്നു
ഒരു പുരുഷായുസ്സിനോളം..
ഒരു പുരുഷായുസ്സിനോളം..
ഒരു പുരുഷായുസ്സിനോളം..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehich theerathe pookozhinju