വി ഡി രാജപ്പൻ

V D Rajappan
V D Rajappan-Actor
ആലപിച്ച ഗാനങ്ങൾ: 1

വേലിക്കുഴിയിൽ ദേവദാസ് രാജപ്പൻ 1950 ൽ കോട്ടയത്ത് ജനിച്ചു.പേരൂർ ആണ് സ്വദേശം.1981 ൽ പി ഗോപികുമാർ സംവിധാനം ചെയ്ത കാട്ടുപോത്ത് എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും റിലീസ് ആയില്ല.1982ൽ "കക്ക" എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. അറിയപ്പെടുന്ന ഹാസ്യകലാകാരനും കഥാപ്രാസംഗികനും ആയിരുന്നു. ഹാസ്യത്തിൽ തന്റേതായ ശൈലി പിന്തുടർന്നിരുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. 25-ഓളം കഥാപ്രസംഗങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്.ഹാസ്യ വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി 82 സിനിമകളിൽ അഭിനയിച്ചു.