Sheeba Lijo

Sheeba Lijo's picture

എന്റെ പ്രിയഗാനങ്ങൾ

  • നീലരാവിലിന്നു നിന്റെ താരഹാരമിളകി

    ഇം.ഉം ആ..ആ..ആ...

    നീലരാവിലിന്നു നിന്റെ താരഹാരമിളകി (2)
    സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
    പാർവതീ പരിണയ യാമമായി
    ആതിരേ ദേവാംഗനേ
    കുളിരഴകിൽ ഗോരോചനമെഴുതാനണയൂ (നീല...)

    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ആ..ആ...
    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ..
    പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ
    അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും
    നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീല...)

    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ ആ..ആ.ആ.
    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ
    അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ
    അലിയും പരിമൃദുവാം പദഗതിയിൽ
    അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ
    കസവണികൾ വിടരുകയായ് (നീലരാവിലിന്നു...)

    ------------------------------------------------------------------------------

     

  • വാര്‍മുകിലെ വാനില്‍ നീ
    വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ 
    ശ്യാമ വർണ്ണൻ (2)
    കളിയാടി നില്‍ക്കും കഥനം നിറയും
    യമുനാനദിയായ് മിഴിനീര്‍ വഴിയും
    (വാര്‍മുകിലെ)

    പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം (2)
    മന്ദഹാസം ചന്ദനമായി (2)
    ഹൃദയരമണാ
    ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍
    ജീവന്റെ താളങ്ങൾ
    (വാര്‍മുകിലെ)

    അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം (2)
    തേൻകിനാക്കള്‍ നന്ദനമായി (2)
    നളിനനയനാ
    പ്രണയവിരഹം നിറഞ്ഞ വാനില്‍
    പോരുമോ നീവീണ്ടും (വാര്‍മുകിലെ)



  • നീലവാനച്ചോലയിൽ

    നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ…(2)
    ഞാൻ രചിച്ച കവിതകൾ‍
    നിന്റെ മിഴിയിൽ കണ്ടു ഞാൻ
    വരാതെ വന്ന എൻ...ദേവീ… (നീലവാന…)

    കാളിദാസൻ പാടിയ മേഘദൂതമേ…
    ദേവിദാസനാകുമെൻ രാഗഗീതമേ…
    ചൊടികളിൽ തേൻ കണം ഏന്തിടും പെൺകിളി(2)
    നീയില്ലെങ്കിൽ ഞാനേകനായ് എന്തേയീ മൗനം മാത്രം… (നീലവാന‍…)

    ഞാനും നീയും നാളെയാ മാലചാർത്തിടാം…
    വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം..
    മിഴികളിൽ കോപമോ…വിരഹമോ…ദാഹമോ..(2)
    ശ്രീദേവിയേ..എൻ ജീവനേ…എങ്ങോ നീ അവിടേ ഞാനും.…(നീലവാന‍…)

  • ആഷാഢം പാടുമ്പോൾ

    ആഷാഢം പാടുമ്പോളാത്മാവിൻ -
    രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ...
    വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിൻ
    കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം

    (ആഷാഢം)

    ഈ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
    ഇനിമുതലീ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
    ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
    അമൃതതരളിത നവവികാരം
    കുസുമഭംഗികളുയിരിലലിയും
    മദനസായക മധുരകദനം

    സാസസ ഗാഗഗ സാസസ പാപപ
    സാസ ഗാഗ മാമ പാ‍പ നീനി

    (ആഷാഢം)

    നീ മീട്ടാതെ ഉണരും വീണാനാദം
    മനസ്സിൽ നീ മീട്ടാതെ ഉണരും വീണാനാദം
    ഉപവന ദലകുതൂഹല സ്വരപരാഗം
    നറുമ വിതറും നിമിഷശലഭം
    മിഴിവിളക്കുകൾ നിന്നെയുഴിയും
    മൗനവീചികൾ വന്നു പൊതിയും

    സാസസ ഗാഗഗ സാസസ പാപപ
    സാസ ഗാഗ മാമ പാ‍പ നീനി

    (ആഷാഢം)

  • നേരം മങ്ങിയ നേരം

    നേരം മങ്ങിയ നേരം
    ശിശിരം കോരി ചൊരിയും കുളിരില്‍ (2)
    രാത്രി സത്രത്തില്‍ അണയുന്നൂ നാം
    കാറ്റിലലയും കരിയിലകള്‍
    കാറ്റില്‍ അലയും കരിയിലകള്‍  (നേരം മങ്ങിയ..)

    കൊച്ചു സുഖ ദുഃഖങ്ങള്‍
    ജപമണി മുത്തുകളായ്‌ എണ്ണുന്നു (2)
    സ്നേഹത്തിന്റെ മുഖങ്ങള്‍ മനസ്സില്‍ വേദനയായ്‌ ഉണരുന്നു
    ഏതോ രാക്കിളി കേഴുന്നകലെ
    ചേതന പിടയുന്നു ചേതന പിടയുന്നു (നേരം മങ്ങിയ..)



    മന്ദഹസിക്കാന്‍ മറന്നു
    മുകളിലെ ഇന്ദു കലയും മാഞ്ഞൂ (2)
    വാടും രജനീ പുഷ്പങ്ങള്‍ തന്‍
    വാസന നേര്‍ത്തലിയുന്നു
    ഏതോ പിന്‍വിളി കേള്‍ക്കുന്നകലെ
    വേര്‍പിരിയും നേരം വേര്‍പിരിയും നേരം (നേരം മങ്ങിയ..)


    ------------------------------------------------------------------------------------

  • ഒരു ദലം മാത്രം

    ഒരു ദലം...
    ഒരു ദലം മാത്രം...
    ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
    മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
    തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
    തഴുകാതെ ഞാൻ നോക്കി നിന്നു...

    കൂടുകൾക്കുള്ളിൽ
    കുറുകിയിരിക്കുന്നു മോഹങ്ങൾ..
    പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
    വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു

    ഓരോ ദലവും വിടരും മാത്രകൾ
    ഓരോ വരയായി... വർണ്ണമായി...
    ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ
    ഒരു പൊൻ തിടമ്പായെടുത്തു വെച്ചു.....
    അ ആ അ ആ അ ....ആ

  • പറയാൻ മറന്ന

    ആ.ആ.ആ.

    പറയാൻ മറന്ന ... പറയാൻ മറന്ന ...
      പറയാൻ മറന്ന പരിഭവങ്ങൾ
      വിരഹാർദ്രമാം മിഴികളോർക്കേ
      സ്മരണകൾ തിരയായ് പടരും ജലധിയായ്
      പൊഴിയും നിലാവു പോൽ വിവശനായ്  (പറയാൻ മറന്ന)
     
      അലയൂ നീ ചിരന്തനനാം
      സാന്ധ്യ മേഘമേ
      നിവരുമപാരമീ മൂകവീഥിയിൽ
      പിരിയവെ വിടരാതടർന്ന
      വിധുര സുസ്മിതം
      ഗ സഗനിസ പ..
      പനിസഗഗ സാനിസ ഗമപാ
      ഗമപനിസ സാനിപമഗ നിപമഗ..
      എരിയുമേകതാരകയായ് വഴി തെളിയ്ക്കയോ  (പറയാൻ മറന്ന)
     
      പഴയൊരു ധനുമാസ രാവിൻ
      മദ സുഗന്ധമോ
      തഴുകി ഹതാശമീ ജാലകങ്ങളിൽ
      പല യുഗങ്ങൾ താണ്ടി വരും
      ഹൃദയ താപം
      അതിരെഴാ മണൽക്കടലിൽ ചിറകടിയ്ക്കയോ   (പറയാൻ മറന്ന

  • തംബുരു കുളിർ ചൂടിയോ

    തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
    താമരതന്‍ തണ്ടുപോല്‍ കോമളമാം പാണികള്‍
    തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...

    ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
    മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
    കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
    പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
    പൂത്തു നീളെ താഴ്വാരം പൂത്തു നീലാകാശം..

    ലാലലാല ലാലല ലലാലലാ ലാലലാ....

    പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയില്‍
    പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ
    തൈക്കുളിരില്‍  പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും
    കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്‍ത്ഥമൊന്നിനായ്
    കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ... 
     

     

  • വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ

    വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായക കാത്തുകൊൾക നീ സർവ്വദായകാ
    വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻനാമം പാവനം 
    (വാഴ്ത്തിടുന്നിതാ...)

    നീല നീലവാനിലേതു കാവൽ മാടം തന്നിലോ
    നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ
    നീളെ പൂ‍വിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ
    അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽത്തുള്ളിയായ്
    ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ

    സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ
    അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം
    ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ
    കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിൻ തീർത്ഥം തരൂ
    ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ 
    ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ് മലരിൻ കൈകളിൽ തേൻകുടം

     

  • ഒരേ സ്വരം ഒരേ നിറം

     

    ഒരേ സ്വരം ഒരേ നിറം
    ഒരു ശൂന്യ സന്ധ്യാംബരം (2)
    ഒരു മേഘവും വന്നൊരു നീർക്കണം പോലും
    പെയ്യാത്തൊരേകാന്ത തീരം

    കടൽ പെറ്റ പൂന്തിര പൂവിതറുമ്പോഴും
    ജീവനിൽ മൗനം കൂടു കൂട്ടി (2)
    ചക്രവാകങ്ങളിൽ ഒരു നിത്യ നൊമ്പരം
    മാത്രം അലിയാതെ നിന്നൂ
    (ഒരേ സ്വരം...)

    ഗ്രീഷ്മവസന്തങ്ങൾ വീണ മീട്ടുമ്പൊഴും
    കതിരു കാണാക്കിളി തപസ്സിരുന്നു (2)
    ഓർമ്മ തൻ ചില്ലയിൽ ഒരു ശ്യാമ പുഷ്പം
    മാത്രം കൊഴിയാതെ നിന്നു
    (ഒരേ സ്വരം...)

Entries

Post datesort ascending
Lyric മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ചൊവ്വ, 14/10/2014 - 18:48
Artists എൽ വൈദ്യനാഥൻ വെള്ളി, 19/09/2014 - 20:15
Artists വി ഡി രാജപ്പൻ Sat, 16/10/2010 - 22:22
Artists ഔസേപ്പച്ചൻ Sun, 01/02/2009 - 23:20

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സുദർശന വ്യാഴം, 16/06/2016 - 20:14
മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ചൊവ്വ, 14/10/2014 - 18:48
വി ഡി രാജപ്പൻ ചൊവ്വ, 14/10/2014 - 17:06
ഔസേപ്പച്ചൻ ചൊവ്വ, 30/09/2014 - 20:18
മുഹമ്മദ് സുബൈർ ചൊവ്വ, 30/09/2014 - 19:11
മോഹൻ സിത്താര ചൊവ്വ, 23/09/2014 - 19:27
എൽ വൈദ്യനാഥൻ വ്യാഴം, 18/09/2014 - 18:51