എൽ വൈദ്യനാഥൻ

L Vaidyanathan
L Vaidyanathan-Music Director
Date of Birth: 
Thursday, 9 April, 1942
Date of Death: 
Saturday, 19 May, 2007
സംഗീതം നല്കിയ ഗാനങ്ങൾ: 10

കർണ്ണാടക സംഗീതത്തിലെ വയലിൻ സഹോദരങ്ങളായ എൽ വൈദ്യനാഥൻ,എൽ ശങ്കർ,എൽ സുബ്രഹ്മണ്യന്മാരിൽ മൂത്തയാളാണു വൈദ്യനാഥൻ. ആലപ്പുഴയിൽ പിതൃബന്ധമുള്ള അവർ വളരെ ചെറിയ വയസ്സിൽത്തന്നെ പ്രഗല്ഭരായി. ജി ദേവരാജൻ, ആർ കെ ശേഖർ, ബാബുരാജ് എന്നിവരുടെ സംഗീതത്തിൽ വൈദ്യനാഥൻ വയലിൻ വായിച്ചിട്ടുണ്ട്. പശ്ചാത്തലസംഗീതം കൊണ്ടു പ്രസിദ്ധമായ ‘മാൽഗുഡി ഡേയ്സ് ’എന്ന സീരിയലിന്റെ സംഗീതസംവിധായകൻ എൽ വൈദ്യനാഥനാണ്. ‘ശോഭരാജ്’ എന്ന ചിത്രത്തിനു സംഗീതം നല്കിക്കൊണ്ട് മലയാള ചലച്ചിത്രരംഗത്തെത്തി.