ആകാശ മേടയ്ക്ക് വാതിലുണ്ടോ

ആകാശ മേടയ്ക്ക് വാതിലുണ്ടോ
ആകാശ മേടയ്ക്ക് വാതിലുണ്ടോ
താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ
താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ
എതിലേ എതിലേ
വെയില്‍ പോയതേതു വഴിയേ
(ആകാശ...)

ആരോരും കാണാതെ
ആ നല്ല പൂമേട കണ്ടേ വരാം
ആരാരോ പോരുന്നു
പൂമേടപ്പൂട്ടു തുറന്നേ തരാം
വരവായ് വരവായ്
ചിറകാര്‍ന്ന മോഹമിതിലേ
(ആകാശ...)

കാണാതെ പൊയ്പ്പോയ
രാജകുമാരിയെ വീണ്ടെടുക്കാന്‍
മന്ത്രത്താല്‍ പായുന്ന
മിന്നലിന്‍ ചേലുള്ള കുതിരയുണ്ടോ
വരവായ് വരവായ്
ചിറകാര്‍ന്ന മോഹമിതിലേ
(ആകാശ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Aakashamedaikku vathilundo