ഗൗരീ മനോഹരീ

ഗൗരീ മനോഹരീ മാര
വൈരീമാനസ നളിനിയിൽ രാഗ
സൗരഭമുതിരും മലരായുണരും
ഗൗരീമനോഹരീ

കുളുർനിടിലത്തിൽ
കുങ്കുമതിലകം
തളിർ വിരലുകളിൽ
താമരമുകുളം
മറ്റൊരു വിൺ നദി പോലെ മാറിലെ
മുക്താഹാരം സുരുചിരമിളകി
സുലളിദപദയായ്
നർത്തനമാടുക ഭുവനമനോഹരീ (ഗൗരീ...)

മൊഴിയും പൊരുളും
ചേർന്നരുളും പോൽ
ഒരു തിരുവുടലായ്
ഉമയും ഹരനും
ഉജ്ജ്വലാസ്യമുണർന്നൂ താരകൾ
ഹർഷാലോലം തിരുമിഴി ചിമ്മി
തൊഴുതുണരുന്നൂ
നർത്തനമാടുക നയനമനോഹരീ (ഗൗരീ...)

-------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gowri manohari

Additional Info

അനുബന്ധവർത്തമാനം