കാമനൊരമ്പിനു താരായ നീ
കാമനൊരമ്പിനു താരായ നീ
എന്നാശതൻ തേനല്ലേ
ഇന്നൊരേ ദാഹമായ് ചേതനേ
എൻ ഭാമിതേ
നീ തീർക്കുമീ ഈ വേദന
ഛും ഛും ഛും ഛും
കാമനൊരമ്പിനു താരായ നീ
എന്നാശതൻ തേനല്ലേ
ഇന്നൊരേ ദാഹമായ്....
കണ്ണേ നിന്റെ ചന്തം കണ്ടു
ഇന്നെന്നുള്ളം ചാഞ്ചാടുന്നു
ആഹാ എൻ ശയ്യയിൽ
പോരൂ കോമളേ
മന്ദാരമലരേ കൂടി ചേരുവാൻ
ശൃംഗാരലീലേ വാ
കണ്ണേ നിന്റെ ചന്തം കണ്ട്
ഇന്നെന്നുള്ളം ചാഞ്ചാടുന്നു
ആഹാ എൻ ശയ്യയിൽ പോരൂ കോമളേ
മന്ദാര മലരേ കൂടി ചേരുവാൻ
ശൃംഗാരലീലേ വാ വാ
മദനന്റെ വില്ലായ് ഉടലുകൾ മാറ്റാൻ
കുണുങ്ങി ഒഴുകി മെല്ലെമെല്ലെ വാ
തിളങ്ങും കൺകൾ ചിമ്മി ചിമ്മി വാ
കാമനൊരമ്പിനു താരായ നീ
എന്നാശതൻ തേനല്ലേ
ഇന്നൊരേ ദാഹമായ് ഹാ
വള്ളി പോലെ തമ്മിൽ ചുറ്റി
ഒന്നായ് ചേരാൻ...
വള്ളി പോലെ തമ്മിൽ ചുറ്റി
തമ്മിൽ ചേരും നേരം വന്നു
പോരൂ ചാരത്തു നീ ഗാഢാലിംഗന
ചൂടേറും ചുംബനം പാകി എന്നിലെ
ഉന്മാദം കൊള്ളുവാൻ വാ...
ഹേയ് നീയിതെല്ലാം എങ്ങനെയാണറിഞ്ഞത് ?
ഇതെല്ലാം....
ചൊല്ലേണ്ടാരും ചൊല്ലേണ്ടല്ലോ
ചുറ്റും തന്നെ കാണുന്നില്ലേ
കാമന്റെ വിലാസങ്ങൾ
ജീവരാശിയിൽ ഈ ഭൂവിൽ നീളവേ
ഓരോ മനസ്സിലും ആനന്ദസാരമായ് ആ...
അറിയൂ എന്നെ അണിയൂ പിന്നെ
നിറയൂ ഉള്ളിൽ എന്റെ പ്രിയതമാ
ഇനി നീ പതിയൂ എന്നിൽ ശലഭമായ്
കാമനൊരുക്കിയൊരുദ്യാനത്തിൽ
പൂ നുള്ളുവാൻ ഇണകളായ്
ഇന്നൊരേ ദാഹമായ്
ചേതനേ എൻ കാമനേ...
ചേരുക....