പോവുകയോ നീ പ്രിയമുള്ളവനേ
ആ...
പോവുകയോ നീ പ്രിയമുള്ളവനേ
എൻ മനം കാണാതെ
എൻ പ്രാണനിൽ ആദ്യം മോഹമുണർത്തിയ
സന്ദേശം കേൾക്കാതെ
(പോവുകയോ...)
നീ ശ്രുതിയായ് പുൽകുമ്പോൾ
ഞാനലിയും ഒരു രാഗം
നിൻ ചിറകിൻ തണലില്ലേൽ
കരിയുമൊരു മലരല്ലോ ഞാൻ
ആ...
(പോവുകയോ...)
ഇന്നും പൂന്തെന്നൽ മെല്ലെ വന്നപ്പോൾ
മുന്നിൽ പോരാതെ മറഞ്ഞു നിന്നു
പ്രിയനേ നീ എന്റെ അരികിൽ നിന്നപ്പോൾ
രതിതൻ രഹസ്യം ഞാൻ അറിഞ്ഞുമില്ലാ
കാറണി മാനിന് പാൽ തന്നു
തേനലി മൊഴികൾ പെയ്തിട്ടും
ഞാനതിൻ അർഥം അറിഞ്ഞില്ല
നിന്റെ കരങ്ങളിൽ വീണില്ല
നിൻ കനവിൻ മണിസൗധം
തകർത്തവൾ ഞാൻ
ആ...
(പോവുകയോ...)
മേഘം ഇരുളുമ്പോൾ
താരം പൊലിയുമ്പോൾ
ചന്ദ്രൻ മറയുമ്പോൾ
എന്റെ മിഴികൾ...
നീളും വഴി നോക്കി ഈറൻ അണിയുന്നു
തുടരും വിരഹത്തിൽ ഉരുകുന്നു ഞാൻ
ചിന്തകൾ തോറും തീയാളി
തുമ്പിയെ തേടും കാവായി
കാണുവതെല്ലാം നീയായി
എന്നിനിയെത്തും ദേവാ നീ
നിനവുകളിൽ തുഴയുമൊരു
വിരഹിണി ഞാൻ
ആ...
(പോവുകയോ...)