നീലവാനച്ചോലയിൽ
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ…(2)
ഞാൻ രചിച്ച കവിതകൾ
നിന്റെ മിഴിയിൽ കണ്ടു ഞാൻ
വരാതെ വന്ന എൻ...ദേവീ… (നീലവാന…)
കാളിദാസൻ പാടിയ മേഘദൂതമേ…
ദേവിദാസനാകുമെൻ രാഗഗീതമേ…
ചൊടികളിൽ തേൻ കണം ഏന്തിടും പെൺകിളി(2)
നീയില്ലെങ്കിൽ ഞാനേകനായ് എന്തേയീ മൗനം മാത്രം… (നീലവാന…)
ഞാനും നീയും നാളെയാ മാലചാർത്തിടാം…
വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം..
മിഴികളിൽ കോപമോ…വിരഹമോ…ദാഹമോ..(2)
ശ്രീദേവിയേ..എൻ ജീവനേ…എങ്ങോ നീ അവിടേ ഞാനും.…(നീലവാന…)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Neelavaana Cholayil
Additional Info
ഗാനശാഖ: