പ്രേമാഭിഷേകം

പ്രേമാഭിഷേകം പ്രേമാഭിഷേകം  പ്രേമാഭിഷേകം  പ്രേമാഭിഷേകം (2)
എൻ ജീവിതവനിയിൽ ഒരു ദേവി തൻ കോവിൽ
അതിലെന്നും അഭിലാഷം കണി വെക്കും അഭിഷേകം
പ്രേമാഭിഷേകം പ്രേമാഭിഷേകം  പ്രേമത്തിൻ പട്ടാഭിഷേകം പട്ടാഭിഷേകം  (2)

ലാവണ്യമേ നീ ഒഴുകും തീരങ്ങൾ തോറും
പൂവായ നിന്നെ പൊതിയും പുഷ്പാഭിഷേകം
വിണ്ണിൽ നിന്നും അഭിഷേകം
എന്നുള്ളിലെന്നും നിന്റെ രാഗാഭിഷേകം
എൻ കണ്ണിലെന്നും നിന്റെ സ്വപ്നാഭിഷേകം
സ്വപ്നാഭിഷേകം ഇനി പട്ടാഭിഷേകം ദിവ്യ പ്രേമാഭിഷേകം

സായൂജ്യമേ നീ അണിയും മൗനങ്ങൾ മാറ്റി
ഉയിരായ നിന്നിൽ പകരും മധുരാഭിഷേകം
വാക്കാൽ നോക്കാൽ അഭിഷേകം
എൻ മെയ്യിലെന്നും നിന്റെ വർണ്ണാഭിഷേകം
എൻ നെഞ്ചിലെന്നും നിന്റെ മന്ത്രാഭിഷേകം
മന്ത്രാഭിഷേകം മന്ത്രാഭിഷേകം
ഇനി പട്ടാഭിഷേകം പട്ടാഭിഷേകം  ദിവ്യ പ്രേമാഭിഷേകം
എൻ ജീവിതവനിയിൽ ഒരു ദേവന്റെ  കോവിൽ
അതിലെന്നും അഭിലാഷം കണി വെക്കും അഭിഷേകം
പ്രേമാഭിഷേകം പ്രേമാഭിഷേകം  പ്രേമത്തിൻ പട്ടാഭിഷേകം പട്ടാഭിഷേകം  (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premaabhishekam

Additional Info

അനുബന്ധവർത്തമാനം