ഹേയ് രാജാവേ
ഹേയ് രാജാവേ ഹോയ് റാണി ഞാൻ (2)
പച്ചയോലത്തത്തയല്ലയോ
അല്ലിമിഴിത്താരം മിന്നി മിന്നി
ചൊല്ലിടുന്നു കാര്യം തെന്നി തെന്നി
മുത്തു നവരത്നങ്ങളീ പൊൻ തനുവിൽ ജ്വലിക്കും (ഹേയ് രാജാവേ..)
പാടും കുയിലേ പഞ്ചവർണ്ണക്കിളിയേ
ജോടി ചേർന്നാലെന്താ
ആടും രഥവും അച്ചടിച്ച പദവും കൂടെ ചേർന്നാലെന്താ
ഹേയ് രാധാ വാ റോജാ (2)
പെണ്ണെ നീയൊരു പൂ പോൽ ചിരിക്കേ
മാനസത്തിൽ വന്ന മയക്കം
നാളെ വരെ എന്നിലിരിക്കും
ഹേയ് രാജാവേ ഹേയ് രാധാ വാ
ഞാൻ വന്നല്ലോ ആ തേൻ തുള്ളി
തുള്ളിവരും പുള്ളി മാൻ ഞാൻ
അല്ലിമിഴിത്താരം മിന്നി മിന്നി ആഹാ
ചൊല്ലിടുന്നു കാര്യം തെന്നി തെന്നി ആഹാ
മുത്തു നവരത്നങ്ങളീ പൊൻ തനുവിൽ ജ്വലിക്കും
നീയുമണഞ്ഞാൽ ഇന്നൊരുത്തി എനിക്ക്
നിന്നെപ്പോലാകുമാ
ആശയിരിക്കേ അന്തരംഗമിവിടേ
ആരു കാണൂന്നു ഹാ
വാ കൊഞ്ച് ഞാൻ പിഞ്ച്
തോളു കാണും മായുംന്നേരം
മാറിലെന്നെ മൂടിപ്പൊതിഞ്ഞു
നീയിരുന്നാൽ; ഏതുമെനിക്കും
ഹേയ് രാധാ വാ ഹേയ് രാജാവേ
ഞാൻ വന്നല്ലോ താ തേൻ തുള്ളി
പച്ചയോലത്തത്തയല്ലയോ
അല്ലിമിഴിത്താരം മിന്നി മിന്നി ആഹാ
ചൊല്ലിടുന്നു കാര്യം തെന്നി തെന്നി ആഹാ
മുത്തു നവരത്നങ്ങളീ പൊൻ തനുവിൽ ജ്വലിക്കും
ഹേയ് രാധാ വാ ഹോയ് റാണീ ഞാൻ
പച്ചയോലത്തത്തയല്ലയോ