ദേവീ ശ്രീദേവീ നിൻ
ആ..ആ.ആ തദരിനനാ ആ...
ദേവീ ശ്രീദേവീ (2)
നിൻ തിരുവായ് മലരണി വാക്യം ഒന്നു വിളമ്പാൻ
പാവി ഇപ്പാവി നിൻ സന്നിധി അനുദിനം തേടുന്നു അഴൽകളുമായ് (ദേവീ..)
കരളിൻ മണികൾ ദിനവും മുഴക്കി അടിക്കും ഭക്തിയുമായി
ശൂലം ഏന്തി മേലും കീഴും കാട്ടും മുക്തിയുമായ്
മലരും മണിയൊച്ചേം വേണ്ടല്ലോ എനിക്ക്
ദേവീ അവതാരം ഞാനല്ലോ നിനക്ക്
വ്യാജപൂജാരിയേ
മന്ത്രമോതാത്ത പൂജാരി ഞാൻ
വന്നു നിൽക്കുന്നു പുണ്യം തരൂ
മിന്നും നിൻ മേനി സ്വർണ്ണപൂമേനി ഒന്നു തൊട്ടോട്ടെ ഞാൻ
ഹാ ഇരിക്കാൻ പറഞ്ഞാൽ തലയിലിരിക്കും എനിക്കത് അറിയില്ലേ ഏഹേഹേ
വരവും വാങ്ങി ശിവനെ ശപിച്ചൊരു കഥയതു പിടിയില്ലേ (ദേവീ...)
പാപം പരിതാപം ഭക്താ നിൻ ഭക്തി
തൊടുവാനാവില്ല ഓംകാരശക്തി
പോകൂ ആരാധകാ
കണ്ണിൽ നടമാടുംശിവകാമിയേ
അൻപിന്നുറവായ അഭിരാമിയേ
കാഞ്ചീ കാമാക്ഷീ മധുരമീനാക്ഷീ
എനിക്കു നീയേ തുണ
ആഹാ ചക്കിൽ കാള ചുറ്റി നടക്കും എങ്ങും പോകില്ല തദരിന തരാനന
നിന്റെ മോഹം ഒരു തരം രോഗം എളുപ്പം തീരില്ല (ദേവീ...)