പറയാൻ മറന്ന
ആ.ആ.ആ.
പറയാൻ മറന്ന ... പറയാൻ മറന്ന ...
പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ
സ്മരണകൾ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവു പോൽ വിവശനായ് (പറയാൻ മറന്ന)
അലയൂ നീ ചിരന്തനനാം
സാന്ധ്യ മേഘമേ
നിവരുമപാരമീ മൂകവീഥിയിൽ
പിരിയവെ വിടരാതടർന്ന
വിധുര സുസ്മിതം
ഗ സഗനിസ പ..
പനിസഗഗ സാനിസ ഗമപാ
ഗമപനിസ സാനിപമഗ നിപമഗ..
എരിയുമേകതാരകയായ് വഴി തെളിയ്ക്കയോ (പറയാൻ മറന്ന)
പഴയൊരു ധനുമാസ രാവിൻ
മദ സുഗന്ധമോ
തഴുകി ഹതാശമീ ജാലകങ്ങളിൽ
പല യുഗങ്ങൾ താണ്ടി വരും
ഹൃദയ താപം
അതിരെഴാ മണൽക്കടലിൽ ചിറകടിയ്ക്കയോ (പറയാൻ മറന്ന
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Parayan Maranna
Additional Info
Year:
1999
ഗാനശാഖ: