ഏതു കാളരാത്രികൾക്കും

ഏതു കാളരാത്രികള്‍ക്കും
അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊ-
രിക്കലെത്തിടും
അന്തി മുട്ടുകുത്തി വീണു 
മാഞ്ഞു പോയിടും
ഇമ്പമായ വെട്ടമെങ്ങും 
ആളി നിന്നിടും
ഖബറിടങ്ങളില്‍ കരിഞ്ഞ 
കനവിന്‍ മൊട്ടുകള്‍
ചിറകടിച്ചു കിളികളായ് 
പറന്നുയര്‍ന്നിടും
ഏതു കാളരാത്രികള്‍ക്കും
അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊ-
രിക്കലെത്തിടും

ചുമലില്‍ ഒട്ടധികം നുകം
ഉടലില്‍ ചാട്ടകൾതൻ
ചടുലവീഴ്ചകള്‍ എരിതിണര്‍പ്പുകള്‍
അണിയും ഉറ്റവരേ
തുടല്‍ വരിഞ്ഞിരുളിന്‍ 
കുടില കന്മലയില്‍
കഴുകിളകിയാര്‍ത്തു കരൾപറിക്കും
കഠിനയാതനയില്‍ 

സമനിലപ്പാലം മുടിയിഴയില്‍
അടിപതറാതെ
ഇതിലെ വന്നവരേ....
പലവിധികള്‍ വെന്നവരേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethu kaalarathri

Additional Info

Year: 
1999

അനുബന്ധവർത്തമാനം