കുട്ടേട്ടൻ
പെൺകുട്ടികളോട് പ്രേമം നടിച്ച് 'ചുറ്റിക്കളി'യുമായി നടക്കുന്ന ഒരു പ്ലാൻറർ, ഒരു കൊച്ചു പെൺകുട്ടി കാരണം, കുടുംബത്തിലും പുറത്തും പ്രശ്നങ്ങളിൽ പെടുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
വിഷ്ണു നാരായണൻ | |
സീതാലക്ഷ്മി | |
റോസ് മേരി | |
രേവതി | |
ഇന്ദു | |
മിസറ്റ് നായർ | |
നാണു നായർ | |
ഗോപാലകൃഷ്ണൻ | |
തോമസ് ചാക്കോ | |
രാഗിണി | |
Main Crew
കഥ സംഗ്രഹം
സുന്ദരികളായ പെൺകുട്ടികളുമായി, പ്രേമം നടിച്ചു നടത്തുന്ന ചുറ്റിക്കളിയും അതിൻ്റെ ഭാഗമായി വല്ലപ്പോഴുമൊക്കെ 'ചക്ക വീണു മുയൽ ചത്ത പോലെ 'കിട്ടുന്ന കിടപ്പറക്കേളികളുമായി ജീവിതമാസ്വദിക്കുന്ന കോടീശ്വരനായ ഒരു പൂവാലനാണ് വിഷ്ണു. വയസ് 40 കഴിഞ്ഞെങ്കിലും, 31 വയസുകാരനായാണ് പെൺകുട്ടികളെ അയാൾ സ്വയം പരിചയപ്പെടുത്തുന്നത്. പല പെൺകുട്ടികളുമായി അടുപ്പമുണ്ടെങ്കിലും മിക്കവയും "ഫലപ്രദ"മാകുന്നില്ല.
തൻ്റെ കേളികളുടെ സൗകര്യത്തിനായി കൊടൈക്കനാലിലെ ഒരു തേയില പ്ലാൻ്റേഷൻ വാങ്ങി അവിടെ കൂടിയിരിക്കുകയാണയാൾ. ഡ്രൈവർ ഗോപാലകൃഷ്ണനാണ് വിഷ്ണുവിനെ ചുറ്റിക്കളികൾക്ക് സഹായിക്കുന്നത്. വീടു നോക്കാനും വെച്ചുവിളമ്പാനും നാണു നായരെന്ന വൃദ്ധനുമുണ്ട്.
ഭാര്യ സീത അയാളുടെ അമ്മയ്ക്കൊപ്പം പാലക്കാട്ടെ തറവാട്ടിലാണ്. കുഞ്ഞുങ്ങളില്ല എന്ന ദുഃഖം സീതയെ വല്ലാതെ അലട്ടുന്നുണ്ട്. അതിനുള്ള പൂജകളും നാട്ടുചികിത്സയുമായി കഴിയുകയാണവർ. അനന്തരാവകാശിയില്ലാതാകുമോ എന്ന വിഷ്ണുവിൻ്റെ അമ്മയുടെ ആശങ്ക കാരണം, വിഷ്ണു മറ്റൊരു 'ബന്ധം' ഉണ്ടാക്കുന്നതിനോടു പോലും ആ പാവം നാട്ടിൻ പുറത്തുകാരിക്ക് എതിർപ്പില്ല.
ഇതിനിടെ, സ്ഥിരമായി പുതിയ പുതിയ പെൺകുട്ടികളുമായി കൊടൈക്കനാലിലെത്താറുള്ള തോമസ് ചാക്കോ എന്ന മധ്യവയസ്കനെ വിഷ്ണു പരിചയപ്പെടുന്നു. അതു പിന്നെ 'ഒരേ തൂവൽ പക്ഷികളുടെ' സൗഹൃദമാകുന്നു. തനിക്കും ചിലതൊക്കെ 'ഒപ്പിച്ചു' തരാമോ എന്ന് അയാൾ തോമസിനോട് ചോദിക്കുന്നു. തോമസ് നായരെ വിളിച്ചു വരുത്തുന്നു. കൊച്ചു പെൺകുട്ടികളെ സംഘടിപ്പിച്ച്, ഹോസ്റ്റലിൽ താമസിപ്പിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നയാളാണ് നായർ.
ഇന്ദു എന്നൊരു പുതിയ പ്രീഡിഗ്രിക്കാരി കുട്ടിയുണ്ടെന്നയാൾ പറയുന്നു. തകർന്നു പോയ ഏതോ ഇല്ലത്തെ തമ്പുരാട്ടിക്ക് വിവാഹത്തിനു മുൻപുണ്ടായ കുട്ടി. നായർ ഇന്ദുവിനെ അനുനയിപ്പിച്ച്, ഇത്തവണത്തെ വെക്കേഷൻ വിഷ്ണു 'അങ്കിളി'നൊപ്പം ആകട്ടെ എന്നു പറഞ്ഞ് അവളെ വിഷ്ണുവിനൊപ്പം വിടുന്നു. ഒരാഴ്ച കഴിഞ്ഞാൽ അവളെ തിരികെ ഏൽപ്പിക്കണമെന്നാണ് കരാർ. അവൾക്ക് നായരുടെ ഉദ്ദേശ്യം അറിയാത്തതിനാൽ, സന്തോഷത്തോടെ വിഷ്ണുവിനൊപ്പം പോകുന്നു.
വീട്ടിൽ എത്തിയ ഇന്ദുവിനോട്, അവളുടെ നിഷ്കളങ്കത കാണുന്നതോടെ, തൻ്റെ താല്പര്യം സൂചിപ്പിക്കാൻ വിഷ്ണുവിന് കഴിയുന്നില്ല. പിറ്റേന്ന് ഇന്ദുവിനെ നാണു നായരെ ഏൽപ്പിച്ച് വിഷ്ണുവും ഗോപാലകൃഷ്ണനും പുറത്തു പോകുന്നു. അന്നു രാത്രി വിഷ്ണുവിൻ്റെ അമ്മയും അമ്മാവാനും സീതയും അവിടെത്തുന്നു. മുറിയിൽ കിടന്നുറങ്ങുന്ന ഇന്ദുവിനെക്കണ്ട് അവർ ഞെട്ടുന്നു. നാണു നായർ, പെൺകുട്ടി ആരാണെന്ന് തനിക്കറിയില്ലെന്നു പറഞ്ഞ് കൈമലർത്തുന്നു.
വീട്ടിലെത്തുന്ന വിഷ്ണു സംഗതി പന്തിയല്ലെന്നു മനസ്സിലാക്കി, പിടിച്ചു നില്ക്കാൻ, വിവാഹത്തിനു മുൻപ് ഒരു സ്ത്രീയിൽ തനിക്കുണ്ടായ മോളാണ് ഇന്ദുവെന്നും ആ സ്ത്രീ മരിച്ചു പോയെന്നും കളവ് പറയുന്നു. എന്നാൽ, കുട്ടികളില്ലാത്ത സീത അവളെ മകളായി അംഗീകരിക്കുന്നതോടെ വിഷ്ണു ധർമ്മസങ്കടത്തിലാവുന്നു. നായരും തോമസും ഇന്ദുവിനെ കൊണ്ടുപോകാൻ ഏതു നിമിഷവും എത്തും എന്നയാൾക്കറിയാം.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഈറക്കൊമ്പിന്മേലേ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം രവീന്ദ്രൻ | ആലാപനം കെ എസ് ചിത്ര |
നം. 2 |
ഗാനം
മധുമാസ പൊന്നില ചൂടി |
ഗാനരചയിതാവു് കൈതപ്രം | സംഗീതം രവീന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
ദേവീപാദംകല്യാണവസന്തം |
ഗാനരചയിതാവു് കൈതപ്രം | സംഗീതം രവീന്ദ്രൻ | ആലാപനം കെ എസ് ചിത്ര |
നം. 4 |
ഗാനം
ഈറകൊമ്പിൻമേലേ - M |
ഗാനരചയിതാവു് കൈതപ്രം | സംഗീതം രവീന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |