ഈറകൊമ്പിൻ‌മേലേ - M

ഈറകൊമ്പിൻ‌മേലേ സ്‌നേഹാലാപം
ഈറൻ‌കണ്ണിൽ ജീവാനന്ദം
ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ
അണിവെയിലിൻ‌മേലിളമഞ്ഞുരുകും മോഹാരവങ്ങൾ
സ്വപ്‌നങ്ങൾതൻ ചിത്രങ്ങളിൽ
വർണ്ണാംഗുരങ്ങൾ
ഈറകൊമ്പിൻ‌മേലേ സ്‌നേഹാലാപം
ഈറൻ‌കണ്ണിൽ ജീവാനന്ദം

മായാസാഗരം ചിപ്പിയിൽ വാർത്തൊരു
പൊൻ‌മുത്തിൻ മരന്ദം നീ
കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺ‌മയിൽ
തൂമയിൽ കണ്മണിത്തൂവലായ് നീ
(ഈറക്കൊമ്പ്...)

യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും
കൗമാരം നിൻ മൃദുഭാവം
ഏതോ കടംകഥയാർന്ന നിൻ ജന്മം‍
പുണ്യകഥാസുധയായിനി മാറും
(ഈറക്കൊമ്പ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eerakkombinmele - M