വാസു പ്രദീപ്

Vasu Pradeep

നാടക രചയിതാവ്, നടൻ‍, സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്  വാസു പ്രദീപ്. അമ്പതുകളിലെ കോഴിക്കോട് എസ് എം സ്‌ട്രീറ്റിലെ പ്രദീപ് ആര്‍ട്ട്‌സ് വാസു പ്രദീപിന് കളരിയായിരുന്നു (പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയുടെ കവര്‍ ചിത്രം തുടങ്ങി കുറെ ഡിസൈനുകള്‍).അവിടന്നിങ്ങോട്ട് 150 നാടകങ്ങള്‍ ,കണ്ണാടിക്കഷണങ്ങള്‍, മത്സരം, മുക്തി, നിലവിളി, താഴും താക്കോലും പ്രധാന അവതരണങ്ങള്‍.

 

150 ഓളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശി ആയിരുന്നു. മികച്ച നാടകത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, മികച്ച നടനുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ചിത്രകലാ അധ്യാപകനായി കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് നാടക രംഗത്ത് സജീവമായി. നിരവധി നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. കണ്ണാടിക്കഷണങ്ങള്‍, മത്സരം, മുക്തി, നിലവിളി, താഴും താക്കോലും, ഒരു ചിരി, തൂക്കമെത്താത്ത തലമുറ, കണ്ണില്ലാത്തവന്‍, ഭാഗ്യവാന്‍, ദാഹിക്കുന്ന രാത്രി, കടലാസ് വിമാനം തുടങ്ങിയവയാണ് ശ്രദ്ധേയമായ നാടകങ്ങള്‍.

 

അവലംബം : നിഷാദിന്റെ ഫേസ്ബുക്ക്‌  പോസ്റ്റ്‌