പൂമരഛായകൾ ചാമരം വീശുന്ന - F

പൂമരഛായകൾ ചാമരം വീശുന്ന 

മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഒന്നിച്ചിരുന്നു നാം ഓർമ്മയിൽ ഉന്മാദ സ്വപ്നത്തിൻ പന്തൽഒരുക്കിടുന്നു 

പൂമരഛായകൾ ചാമരം വീശുന്ന 

മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ 

 

ഈ കൊച്ചു കായലിൽ ഓളങ്ങൾ നമ്മോടു കിന്നാരം മെല്ലെ മൊഴിഞ്ഞിടുന്നു 

കാൽവള മെല്ലെ ഞാനൊന്നുഴിഞ്ഞു കാൽച്ചിലമ്പൊച്ച ചിരിച്ചു ചിരിച്ചു 

 

(പൂമരഛായകൾ...)

 

ഈ കുളിർകാറ്റിൽ ഈ കുന്നിൽചെരുവിലെ

പൊന്നോടക്കാടുകൾ പാടിടുമ്പോൾ

ഈ മലർവാടിയിൽ പൂത്തു വിരിഞ്ഞൊരു പൂവിലെ പൂമ്പൊടി കവിളിൽ 

കവിളിൽ കവിളിൽ 

(പൂമരഛായകൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomarachayakal chamaram veeshunna - D

Additional Info

Year: 
1991

അനുബന്ധവർത്തമാനം