Clone of പൂമരഛായകൾ ചാമരം വീശുന്ന - D
പൂമരഛായകൾ ചാമരം വീശുന്ന
മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഒന്നിച്ചിരുന്നു നാം ഓർമ്മയിൽ ഉന്മാദ സ്വപ്നത്തിൻ പന്തൽഒരുക്കിടുന്നു
പൂമരഛായകൾ ചാമരം വീശുന്ന
മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ
ഈ കൊച്ചു കായലിൽ ഓളങ്ങൾ നമ്മോടു കിന്നാരം മെല്ലെ മൊഴിഞ്ഞിടുന്നു
കാൽവള മെല്ലെ ഞാനൊന്നുഴിഞ്ഞു കാൽച്ചിലമ്പൊച്ച ചിരിച്ചു ചിരിച്ചു
(പൂമരഛായകൾ...)
ഇക്കിളിയൂട്ടും നിൻ പൊക്കിൾച്ചുഴിയിലെ പൊന്നിൻ കിനാവുകൾ പൂത്തിടുന്നു
ഈ മലർവാടിയിൽ പൂത്തു വിരിഞ്ഞൊരു പൂവിലെ പൂമ്പൊടി കവിളിൽ
കവിളിൽ കവിളിൽ
(പൂമരഛായകൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poomarachayakal chamaram veeshunna - D
Additional Info
Year:
1991
ഗാനശാഖ: