ആദിത്യദേവന്റെ കണ്മണിയല്ലോ

ആദിത്യ ദേവന്റെ കണ്മണിയല്ലോ അല്ലിത്താമര
അമ്പിളി മാമന്റെ കണ്മണിയല്ലോ അല്ലിയാമ്പൽ
ഹൃദയം കുളിരും പുഷ്പതടാകത്തിനിരുവരും
ഒരുപോലെ - ഇരുവരും ഒരുപോലെ
(ആദിത്യ..)

പനിനീരിൽ കുളിപ്പിക്കും പൊന്നാട ചാർത്തിക്കും
പൂമ്പൊടിയാൽ പൊട്ടു കുത്തി പൂണാരം ചൂടിക്കും
ചിറ്റോളം ചിലമ്പിടും നൃത്തം പഠിപ്പിക്കും
ചിങ്ങപ്പൂ നിലാവത്തു തുള്ളിത്തുള്ളി കളിക്കും
ഇരുവരും ഒരുപോലെ - ഇരുവരും ഒരുപോലെ
(ആദിത്യ..)

പൂന്തെന്നൽ ചിരിപ്പിക്കും പൊന്നൂഞ്ഞാൽ ആടിക്കും
പൂക്കാലം മുത്തു വെച്ച പൊൻകമ്മൽ അണിയിക്കും
അന്നാരം തുമ്പികൾ കിന്നാരം ചോദിക്കും
പുന്നാര നിലാവത്ത്‌ മുട്ടി മുട്ടി ഉറങ്ങും
ഇരുവരും ഒരു പോലെ - ഇരുവരും ഒരുപോലെ
(ആദിത്യ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Adithya devante

Additional Info