ലീലാലോലിതമേ നീകാണും

ഓ... ആ.... 
ലീലാലോലിതമേ നീകാണും ജഗമേമോഹനം
ലീലാലോലിതമേ നീകാണും ജഗമേമോഹനം
ഓമലേ പരിചോടിനി നവജീവിതം തരുമേ ആനന്ദം ആ....
ലീലാലോലിതമേ നീകാണും ജഗമേമോഹനം

ശാലീനത പുണരും വധുപോല്‍ ശ്രീയേറും മഞ്ജിമ
നീളെ മൃദുഹാസം തൂകും ഗ്രാമസീമ കാണ്മു ഞാന്‍
പാരിതിന്‍ കാന്തിയേകും രാഗധാര - ഓ... 
പാരിതിന്‍ കാന്തിയേകും രാഗധാര
പ്രേമമഹോത്സവ ഗാനാമൃതം ഓ.....
പ്രേമമഹോത്സവ ഗാനാമൃതം 
ലീലാലോലിതമേ നീകാണും ജഗമേമോഹനം

ഓ... 
പാടിയുയരാം മോദം തേടാം വാനമ്പാടിപോല്‍ 
വാനമ്പാടിപോല്‍
തേന്മഴയായ് നുകരാം ചൊരിയും രാഗം പാടിടുമോ - നീ 
പാടിടുമോ
ഈ നാദപ്രേമമാകാന്‍ - സായൂജ്യം ഓമനേ
സ്വര്‍ല്ലോകശാന്തി നേടി വാഴാം ഒന്നായിനാം ഓ... 
എന്നാളുമേ
സ്വര്‍ല്ലോകശാന്തി നേടി വാഴാം ഒന്നായിനാം ഓ... 
എന്നാളുമേ

ലീലാലോലിതമേ നീകാണും ജഗമേമോഹനം
ഭാസുരം ഇനി ചേർന്നിടും നവജീവിതം തരുമേ ആനന്ദം ആ....
ലീലാലോലിതമേ നീകാണും ജഗമേമോഹനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Leelalolithame