കണ്ണിന്നു പുണ്യമേകും

കണ്ണിന്നു പുണ്യമേകും ദിവ്യപ്രേമസാരമേ
കണ്ണിന്നു പുണ്യമേകും ദിവ്യപ്രേമസാരമേ
മധുരരാഗധാരയെന്തേ - മധുരരാഗധാരയെന്തേ
തൂകിടാതെ നാഥേ... 

മൌനമാർന്നു മേവുകയോ - നീ പ്രഭാതമേ വാ
മൌനമാർന്നു മേവുകയോ - നീ പ്രഭാതമേ വാ
കണ്ണിന്നു പുണ്യമേകും ദിവ്യപ്രേമസാരമേ
കണ്ണിന്നു പുണ്യമേകും ദിവ്യപ്രേമസാരമേ

നിലാവിൽ ഞാന്‍  ഉലാവിടും വേളയിൽ
കര ചേരും തിര പോലെ 
കരൾ പൂകുവാൻ വന്ന നായകാ
കാർമേഘമാം മൂടലിൽ മതിയെ
മറച്ചാൽ മറയാനോ ഓ... 
ഉറുമി ഭാവമേവമായ പോർനായകാ
ഉറുമി ഭാവമേവമായ പോർനായകാ

ആനന്ദസൂനമേ - ശാന്തം ഈ രാവില്‍ 
തൂ മധുവോലും സ്വാന്തസുഷമയെ
ദാരുണമായി സഹജവിനയത്തിൻ ഇതളായ്
എന്തിന്നു പാഴിൽ മൂടിവയ്പ്പൂ ഹേ സുധാമയീ
എന്തിന്നു പാഴിൽ മൂടിവയ്പ്പൂ ഹേ സുധാമയീ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanninu punyamekum