പീതാംബരം

Peethambaram
എഴുതിയ ഗാനങ്ങൾ: 8

1953ല്‍ പുറത്തിറങ്ങിയ ജനോവയിലെ മൂന്നു ഗാനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു പീതാംബരത്തിന്‍റ്റെ കടന്നുവരവ്. മൂന്നു സംഗീതസംവിധായകരും  മൂന്നു ഗാനരചയിതാക്കളും അണിനിരന്ന ചിത്രമായിരുന്നു ജനോവ. കല്യാണം, എം എസ് വിശ്വനാഥന്‍, ജ്ഞാനമണി എന്നിവരായിരുന്നു സംഗീതസംവിധായകര്‍. പീതാംബരം, അഭയദേവ്, സ്വാമി ബ്രഹ്മവ്രതന്‍ എന്നിവരായിരുന്നു ഗാനരചയിതാക്കള്‍. "ഗതി നീയേ" "ഇടിയപ്പം" "കണ്ണിനു പുണ്യമേകും" എന്നീ ഗാനങ്ങളാണ്‌ പീതാംബരം ജനോവയ്ക്കു വേണ്ടി എഴുതിയത്.