കാണുവതെല്ലാം മായികമേ
കാണുവതെല്ലാം മായികമേ
കാനൽ ജലംപോൽ ജീവിതമേ
കദനവും കണ്ണീരും നിറഞ്ഞ
നിലയിലീ മനുജജീവിതം (കദനവും)
വിധിയുടെ അടിമ മാനവനെ നീയെ
നിന്നെ വീശിടും വലകൾ മായാമോഹമേ
പഞ്ചപാണ്ഡവർ അന്നു
വനവാസം ചെയ്തതും
യേശുദേവൻ കുരിശിൽ
ജീവിതം വിട്ടതും എല്ലാം
ക൪മ്മഫലമേ - ഇവ
എല്ലാം ക൪മ്മഫലമേ
മാധവി തന്നെ കോവിലൻ പിരിഞ്ഞതും
സീതയെ രാമൻ കാനനേ അയച്ചതും
സന്ദേഹത്താൽ വന്നൊരു ദോഷമിതേ
സന്ദേഹമേ നീ സന്ദേഹമേ
സുഖജീവിതം പാഴാക്കി നീ
ധ൪മ്മം ചെയ്തിടൂ വലിയോരേ - ഹാ
തളരുന്നു വൻപശിയതിനാലെ
ഏഴയീ നീട്ടിയ ചട്ടിയിലേക്ക് - സാധു
ഏഴയീ നീട്ടിയ ചട്ടിയതിൽ
ഒരുപിടി ചോറിടുക ദയവാലെ
ധ൪മ്മം ചെയ്തിടൂ വലിയോരേ ഹാ
തളരുന്നു വൻപശിയതിനാലെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaanuvathellaam maayikame
Additional Info
Year:
1954
ഗാനശാഖ: