കണവൻതൻ ജീവിതനൌക

 

 

മൈ ഫെയ്സ് ഈസ് മൂൺലൈറ്റ്
മൈ ടീത്ത് ഈസ് സ്നോവൈറ്റ്
മൈ ഗ്ളാമർ ഹാസ് ദി ചാം
കീപ്പിംഗ് ഹബ്ബി വാം

കണവൻതൻ ജീവിതനൌക 
തുഴയാനിനി ഞാനേ (2)
ഞാനാടവേ ഞാൻ പാടവേ
നാദന്മനം ആനന്ദമേ
എൻ മഞ്ജുളമധുരിത ഹ൪ഷം
എൻ തരളിത മൃദുതനു ഹ൪ഷം
അരുളുന്നു ഇമ്പവ൪ഷം
ചൊരിയുന്നു പ്രേമവ൪ഷം

മധുമാസമന്ത്രം പാടി പ്രേമാമൃതം ഞാൻ
എൻ സുന്ദരപ്പുഞ്ചിരിയതിൽ
ഹാ ! ചന്ദ്രനിതെന്തൊരു നാണം
എൻ ന൪ത്തന വശ്യതയിൽ
പൂവല്ലികൾ ആടലിൽ വാടും

മധുമാസമന്ത്രം പാടി പ്രേമാമൃതം ഞാൻ
ചിരകാലമോഹം തേടും ആടിപ്പാടി ഞാൻ
സുരലോകം വേറെന്തേ
സുരസുന്ദരി ഞാനെ 
വനിതാമണി ഞാനെ
കണവൻതൻ ജീവിതനൌക 
തുഴയാനിനി ഞാനേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanavan than jeevitha nauka

Additional Info

Year: 
1954

അനുബന്ധവർത്തമാനം