മുരളി പാടി

മുരളി. . . . പാടി
പീലി. . . . ചൂടി
വരിക നീ ഓടി ഗോപാല ബാല
നിന്നരികേയിതാ അണയുമെൻ രാധേ
പാടിയാടി സുന്ദരാവിൽ
വൃന്ദാവനമതിൽ വിളയാടുക നാമെ

പ്രണയജീവിത മധുരഗാനമേ ഉയരു നീയെ
കരളുകോ൪ത്തൊരു പുളകമാല നീ
തരുമോ പ്രേമനായകാ വരുമോ സ്നേഹദായകാ

കരളുതിർത്തൊരു കിനാവിന്നാകെ നീ
വിരിയൂ പ്രമതാരകേ വരുമോ രാഗശാരികേ
പ്രിയസഖാ. .  പ്രിയസഖീ
പ്രേമലീലകൾ ആടാമെ

ഓ സുഖരാവേ . . . 
വെണ്ണിലാപൊയ്ക നീന്തി വാ
നറുവെണ്ണിലാ ആട ചാ൪ത്തി വാ
രാക്കുയിലേ വാ നീലാംബരവീഥി ഗായകാ
കാമനീയ അമ്പിളിമാമാ വരൂ നീലമാനേ
ഒളിവീശി നീളെ നിലാവാകെയാകവേ
വിശേഷാഭ തൂകി നീ മനോഹാരി രാവേ വാ വാ
ഇരുളാലെ നീയിനി മംഗലരാവേ മായുമോ
കരൾ നൊമ്പരമേകി പോകുമോ
(ഓ സുഖരാവേ . . . )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Murali paadi