ഓമനയെന്‍ ആനന്ദക്കാമ്പേ

ഓമനയെന്‍ ആനന്ദക്കാമ്പേ
കരയാതെ മകനേ ദുഃഖാര്‍ത്തനേ നീ
ഓമനയെന്‍ ആനന്ദക്കാമ്പേ
കരയാതെ മകനേ ദുഃഖാര്‍ത്തനേ നീ

ആശയെല്ലാം പാഴാകുമോ 
അതിദീനരില്‍ ദയ തോന്നുമോ
തളിരോലും തവമേനി ശിലയില്‍ ചേര്‍ക്കാനോ
നീ പിറന്നതോമനേ
ഓമനയെന്‍ ആനന്ദക്കാമ്പേ
കരയാതെ മകനേ ദുഃഖാര്‍ത്തനേ നീ

സന്തതശോകവാരിധിയില്‍
തനിയായിട്ടായി വിധിപേറുവാനായ് ഓ..
നങ്കൂരമേയില്ലാതെ നൌക
ഗതിയില്ലേ മുങ്ങിത്താഴുകയായ്
ദേവമാതേ നീയൊഴികെ ഇല്ലാരും 
കരേറ്റാന്‍ ഈലോകേ
ഇരുൾ മാറുവാനായ് കൃപയേകുകില്ലേ
ഓമനയെന്‍ ആനന്ദക്കാമ്പേ
കരയാതെ മകനേ ദുഃഖാര്‍ത്തനേ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omanayen

Additional Info

Year: 
1953

അനുബന്ധവർത്തമാനം