മലര്‍വാടി മഹോത്സവം തേടി

മലര്‍വാടി - മലര്‍വാടി
മഹോത്സവം തേടി
മലര്‍വാടി മഹോത്സവം തേടി
മനോഹരം പാടി കൂടിയാടിക്കളിയാടിടാമേ
ആടിക്കളിയാടിടാമേ
മധുരമേ - മഹിതമേ
എല്ലാരും വരുവിന്‍ ഉല്ലാസമല്ലോ
ഏകമനമായ് ആമോദത്താലെ
ആരാമം മേവി ആനന്ദം താവി
ആവതോളമുലാവി
ആ..ഹ ഹ ഹ.. ആവതോളമുലാവി
(മലര്‍വാടി...)

പൂവനിതോറും പൂമ്പാറ്റപോലെ 
പാറുകനാമിനിയേ ആ... 
പാറുകനാമിനിയേ - ഓ.. 
തൂമണിക്കാറ്റില്‍ പൊന്മേഘം ചാലേ
പാറിടുന്നതു പോലെ
തൂമണിക്കാറ്റില്‍ പൊന്മേഘം ചാലേ
പാറിടുന്നതു പോലെ
നറുമണമിളകി വീശവേ നാകമിതാകവേ
മാധവമാകേ ഹ ഹ ഹ ...

പൊന്നാരം പുലരും പൊന്നിന്‍ കിനാവേ
പോരികരികേ നേരായിത്താനെ
സമ്മോദമെന്തേ സായൂജ്യമെന്തേ
സമ്മോദമെന്തേ സായൂജ്യമെന്തേ
ഹന്ത ശ്യാമളശാന്തി ആ... ഹ ഹ ഹ ...
ഹന്ത ശ്യാമളശാന്തി
(മലര്‍വാടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarvadi maholsavam thedi

Additional Info

Year: 
1953