പൊന്നുമകനേ
പൊന്നുമകനേ നിൻ പിതാവിൻ ശോകമറിയാതോ ..
എൻ പൊന്നുമകനേ നിൻ പിതാവിൻ ശോകമറിയാതോ ..
കൺ മയങ്ങും മുമ്പു നീയിനി വീണ്ടുമണയാതോ
ഒരു ദീപമില്ലാതായെൻ മനവും വീടുമെല്ലാമേ
പരിതാപമയമായ് തീർന്നിതെൻ പ്രിയ വാഴ്വിതെല്ലാമേ..
പാതകം ഞാൻ ചെയ്തുപോയെൻ താതനോടേറെ..
വൻപാതകം ഞാൻ ചെയ്തുപോയെൻ താതനോടേറെ..
ആ പാദമെൻ കണ്ണീരിനാലും മലിനമാക്കാ ഞാൻ ..
ആ പാദമെൻ കണ്ണീരിനാലും മലിനമാക്കാ ഞാൻ ..
പരിതാപമയമായ് തീർന്നിതെൻ പ്രിയ വാഴ്വിതെല്ലാമേ ..
പരിതാപമയമായ് തീർന്നിതെൻ പ്രിയ വാഴ്വിതെല്ലാമേ ..
ശങ്കതൻ കരി ചേർത്തു നീയെൻ ജീവിതം നീളെ ..
പാഴ്ശങ്കതൻ കരി ചേർത്തു നീയെൻ ജീവിതം നീളെ..
എൻ പ്രാണനാം പ്രിയസുതനുമായ് എന്നണയുമെൻ ചാരേ..
എൻ പ്രാണനാം പ്രിയസുതനുമായ് എന്നണയുമെൻ ചാരേ.. പരിതാപമയമായ് തീർന്നിതെൻ പ്രിയ വാഴ്വിതെല്ലാമേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponnumakanr