നാമേ മുതലാളി നമുക്കിനി

 

നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി
ഈ ജീവിതമാകും സമരത്തിൽ മുന്നേറും പടയാളി
മുന്നേറും പടയാളി
ഈ ജീവിതമാകും സമരത്തിൽ മുന്നേറും പടയാളി
മുന്നേറും പടയാളി
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി 
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി

ഒരോരോ ചെഞ്ചോരതൻ തുള്ളിയും 
ചുടുവേർപ്പിൻ നീരാക്കി
മാറ്റുന്നു നാം മണ്ണിനെ പൊന്നാക്കുവാൻ
ആരുമേ പിച്ചക്കാശു നീട്ടേണ്ട കരുത്തിന്റെ-
നീരോട്ടം സിരകളിലുള്ളൊരു കാലം വരെ
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി 
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി

കായശക്തിയിൽ കലാസിദ്ധിയിൽ കുറവില്ലാരോടും
കായശക്തിയിൽ കലാസിദ്ധിയിൽ കുറവില്ലാരോടും
കഴിവിൻ മൂല്യം ചോദിപ്പൂ നാം തെണ്ടാതാരോടും
നാം തെണ്ടാതാരോടും നാം തെണ്ടാതാരോടും
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി 
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി

കൂറോടെ തൻ ജോലിചെയ്തതിൻശേഷം കൈനീട്ടും
കൂലി കുറച്ചാൽ തരാതിരുന്നാൽ. . 
അതിനായ് പടവെട്ടും നാമതിനായ് പടവെട്ടും
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി 
ഈ ജീവിതമാകും സമരത്തിൽ മുന്നേറും പടയാളി
മുന്നേറും പടയാളി
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naane muthalaali