എന്മകനേ നീ ഉറങ്ങുറങ്ങ്

 

എന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ്
എൻ പൊന്മകനേ നീയുറങ്ങുറങ്ങ് (2)
ഒരു താതനായ ഞാനിന്നറിവു 
താതഹൃദയമഹിമ
എന്‍താതനോടു ഞാന്‍ ചെയ്തൊരു 
പാതകത്തിന്‍ കൊടുമ

കേവലമൊരു മോടിയെത്തഴുകീ മകനേ 
എന്‍ജീവിതം അഴലാഴിയില്‍ മുഴുകി
എന്‍താതനോടു പാപിയാം 
ഞാന്‍ ചെയ്തുപോയ പിഴകള്‍
നിന്‍താതനാകും എന്നൊടുനീ 
ഏകിടായ്ക മകനേ

താതനാണൊരു ജീവമീഭുവനേ താതന്റെ
ത്യാഗമാണിഹ ജീവിതം മകനേ
വേദവാക്യമായ്ക്കരുതു
താതനോതും വചനം
നീ ഏകിടായ്ക പൊന്മകനേ 
താതനേതും വ്യസനം
എന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ്
എൻ പൊന്മകനേ നീയുറങ്ങുറങ്ങ് 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En makane nee urangoo

Additional Info

Year: 
1952