വരുമോ വരുമോ ഇനി
വരുമോ വരുമോ -ഇനി
വരുമോ എൻശുഭകാലം-ഈ
ഇരുൾ മാറും പുലർകാലം
വരുമോ വരുമോ. .
നാഥാ നിൻ കനിവിൻ ദീപമേ നോക്കി (2)
കണ്ണീരിൻ കടലിൽ നീന്തി നീന്തി
കൈകാൽ കുഴഞ്ഞയ്യോ
വരുമോ വരുമോ. .
മകനേ ഈ നിന്നമ്മയെ
മറന്നോ നീയും തങ്കമേ
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ
നിന്നമ്മയെന്നോമനേ
വരുമോ വരുമോ
ഇനി വരുമോ എന്മകനേ നീ
നിന്നുയിരാം അച്ഛനുമായി
അമ്മാ അമ്മാ എന്നു നീ കൊഞ്ചും മൊഴിയെൻ
കരളിൽ തുടിയ്ക്കുന്നെടാ
ആരോമൽ മകനെ താരാട്ടുവാനെൻ
കൈകൾ പിടയ്ക്കുന്നെടാ
വരുമോ വരുമോ -ഇനി
വരുമോ എൻശുഭകാലം-ഈ
ഇരുൾ മാറും പുലർകാലം
വരുമോ വരുമോ. .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Varumo varumo
Additional Info
ഗാനശാഖ: