മധുരമധുരമീ ജീവിതം

Film/album: 
Madhuramadhuramee jeevitham
0
No votes yet

 

മധുരമധുരമീ ജീവിതമിതിനെ
കണ്ണീരിലാഴ്ത്താ‍തെ-മനുജാ
കണ്ണീരിലാഴ്ത്താതെ (2)
മധുമയഗാനം പാടൂ വേദനാ-
നാദമുയർത്താതെ-

വേദനാ നാദമുയർത്താതെ
നിരാശയെന്തിനു ഹൃദയമാശയാൽ
അലങ്കരിക്കുക മനുജാ (2)
പ്രേമമധുരമീ ജീവിതമിതിനെ
ആസ്വദിക്കു മനുജാ -ഇതിനെ
ആസ്വദിക്കു മനുജാ (2)

സുഖിയ്ക്കുവാനാണുലകം പക്ഷേ
അഹങ്കരിക്കാതെ (2)
സുഖങ്ങളരുളും പ്രപഞ്ചശിൽപ്പിയെ
മറന്നുപോകാതെ

 

Achan | Madhura Madhurame song