ജീവിതാനന്ദം
പക്ഷേ... .. ദുഷിച്ച കൂട്ടുകെട്ടും വഴിപിഴച്ച ജീവിതരീതിയും കൊണ്ട് . .
ജീവിതാനന്ദം തനിക്കു തൻ-
പുത്രന്റെ ഭാവി സൌഭാഗ്യമാണെന്നു മാത്രം
ചിന്തിച്ചിരുന്നൊരാ താതന്റെ മാനസശാന്തി
തക൪ത്തിതാ ധൂ൪ത്തപുത്രൻ
ഇങ്ങനെ അച്ഛനെയും അച്ഛന്റെ പുത്രവാത്സല്യത്തെയും മനസ്സിലാക്കാത്ത ആ മുടിയനായ പുത്രൻ...
താതന്റെ സന്നിധി പുക്കൊരു നാൾ
തന്റെ വീതം ലഭിക്കണമെന്നു ചൊന്നാൽ
ഓമനപുത്രനു വേണ്ടി സമസ്തവും
ഹോമിക്കും അച്ഛനതും കൊടുത്താൻ
ഒടുവിൽ ഭാഗം വാങ്ങി അല്പകാലം കൊണ്ട്...
കൂട്ടുകാരൊത്തു കൂടി കുടിച്ചവൻ
കൂത്താടി നൃത്തമാടി
വേ൪ത്ത പിതാവു നേടി കൊടുത്തത്
ധൂ൪ത്തടിച്ചേറെയായി
വിശന്നു പൊരിയുന്ന അവന് ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലായെയായി. . ഗത്യന്തരമില്ലാതെ. ..
വീടുതോറും നടന്നവൻ പിച്ചതെണ്ടി
ഒരു തുള്ളി ചൂടു വെള്ളം
കുടിയ്ക്കുവാൻ കുമ്പിളും നീട്ടി
ഒന്നും ആരും കൊടുക്കാതെ
അവശനായ് ഒരിടത്തു പന്നി മേയ്ക്കും
പണി ചെയ്തു കഴിഞ്ഞുകൂടി
അങ്ങനെ മറ്റുള്ളവരുടെ ആട്ടും ശകാരവും സഹിച്ച് പട്ടിണിക്ക് പന്നിയെ മേയ്ക്കുമ്പോൾ അവൻ ഓ൪ക്കുകയാണ്. . .
അറിയാതെ ഞാൻ ചെയ്ത തെറ്റിന്റെ
ഫലമിപ്പോൾ അറിയുന്നച്ഛാ
മാപ്പു നൽകണം കനിഞ്ഞു നീ
അവിടുന്നവിടുത്തെ കന്നിനു
കൊടുക്കുന്ന തവിടും ലഭിക്കാതെ
വലയുന്നിതാ പുത്രൻ
അച്ഛന്റെ കളങ്കമറ്റ വാത്സല്യം മറ്റെങ്ങും കിട്ടുകയില്ലെന്നു ബോധ്യമായ ആ മുടിയനായ പുത്രൻ അച്ഛന്റെ സമീപത്തേയ്ക്കു തന്നെ ചെന്നു. മകനെ അകലെ നിന്ന് കണ്ട പിതാവ് ഓടിച്ചെന്ന് മകനെ മാറോടണച്ചു കൊണ്ട് പറഞ്ഞു
മകനേ നീ പോയോരുനാളു തുടങ്ങിയെൻ
മനമെത്ര വേദന തിന്നുവെന്നോ
ധനമെല്ലാം പോകട്ടേ
നീ മാത്രമാണെന്റെ ധനം
എന്നെ വിട്ടിനി പോകരുതേ
പശ്ചാത്താപപരവശനായ മകൻ അച്ഛന്റെ കാൽക്കൽ വീണു കരഞ്ഞു. അച്ഛൻ അവനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു
അച്ഛനും മകനും ഒത്തിണങ്ങിയാൽ
സ്വച്ഛമാം ഹൃദയവേഴ്ചയിൽ
അത്യമൂല്യ ഗുണപാഠമായിതിനെ
മ൪ത്ത്യരേ സ്ഥിതി നിനക്കുവിനെന്നും
അച്ഛനും മകനും ഒത്തിണങ്ങിയാൽ
സ്വച്ഛമാം ഹൃദയവേഴ്ചയിൽ