അമ്പിളിയമ്മാവാ തിരിഞ്ഞു നിന്ന്

 

അമ്പിളിയമ്മാവാ തിരിഞ്ഞുനി-
ന്നൻപിനോടൊന്നു ചൊല്ല്
എങ്ങുപോകുന്നിവണ്ണം തനിച്ചു നീ
അങ്ങു ഞാനും വരട്ടോ

വെള്ളിത്തളികപോലെ മാനത്തു നീ
വെട്ടിത്തിളങ്ങുന്നല്ലൊ
വല്ലതും നീ തരാമോ വിശക്കുന്നു
കൂടെ ഞാനും വരട്ടോ

താരകപ്പെൺണികൾ നടുവിൽ നീ
രാജനായ് വാണിടുമ്പോൾ
താണവരോടു മിണ്ടാൻ നിനക്കൊരു
നാണമാകുന്നതുണ്ടോ

നേരമിരുട്ടിയല്ലൊ നിനക്കയ്യൊ
പേടിയില്ലേ നടക്കാൻ
കൂട്ടിനു വന്നിടാം ഞാൻ നല നല്ല
പാട്ടുകൾ പാടിടാം ഞാൻ

അമ്പിളിയമ്മാവാ തിരിഞ്ഞുനി-
ന്നൻപിനോടൊന്നു ചൊല്ല്
എങ്ങുപോകുന്നിവണ്ണം തനിച്ചു നീ
അങ്ങു ഞാനും വരട്ടോ

Achan | Ambiliyammava song