ഉന്നതങ്ങളില്‍
ഉന്നതങ്ങളില്‍ വാണിരുന്ന
മന്ദിരമാണിതു കാണ്മൂ
ഭീകരവിശപ്പിന്‍ വിളിയാലിതില്‍ ഹാ
തകര്‍ന്നു ജീവിതം
വിലാസലീലാഗാനം പാടിയ
ഭവനമാണിതൊരു കാലേ
വിശന്നു കേഴും ദീനനിനാദം
കേള്‍പ്പതിന്നതില്‍ നീളെ
സകല ഭാഗ്യവും സാദരം ഹാ
കാത്തു നിന്നതാണിതിനേ
വാണിരുന്നിതില്‍ നാഥയിവൾതന്
പ്രിയനുമായ് കുലീനാ
വിശന്നുപൊരിയും പലര്‍ക്കുമന്നാള്‍
ചോറു നല്‍കിയീ വനിത
ജീവനേകിയീ മാതാ
പിടഞ്ഞിടുന്നു ജീവനിതു ഹാ -ഇന്നു
വിശപ്പിന്‍ വിളിയാലെ
കണ്ണീരു താനാ വെണ്‍ചുവര്‍ പോലും
തൂകിടുന്നിതാ ഹാ
ഉദാരനാകും ഗൃഹാധിനാഥന്‍
പിരിഞ്ഞു പോയപമൃതിയാലെ
സഹായമേകാനണഞ്ഞ നീചന്‍
കവര്‍ന്നു സകലം ചതിയാലെ
പലയിടങ്ങളില്‍ വേല ചെയ്യുവാന്‍
പോയിവള്‍ വിശപ്പിന്‍ വിളിയാലെ
മാനചിന്തയാല്‍ തൊഴിലുകളെല്ലാം
വെടിഞ്ഞിവളുരുകി പശിയാലെ
ഒടുവിലേഴയായ് ഏവമായ് ഹാ
ഭീകരവിശപ്പിന്‍ വിളിയാലെ
പാരിലാരുതാന്‍ ഏവമാകാ
കഠിന വിശപ്പിന്‍ വിളിയാലെ
എത്ര ജീവതം തകരുന്നീവിധം
ദുസ്സഹവിശപ്പിന്‍ വിളിയാലെ
നിര്‍ദ്ദയവിശപ്പിന്‍ വിളിയാലെ
നിഷ്ഠൂരവിശപ്പിന്‍ വിളിയാലെ