കുളിരേകിടുന്ന കാറ്റേ

കുളിരേകിടുന്ന കാറ്റേ
പ്രിയനോടു ചൊല്ലുകെന്റെ ശോകമാകവേ
കുളിരേകിടുന്ന കാറ്റേ
വിരഹാഗ്നി തന്നിലേവം
ഹൃദയം പുകഞ്ഞിതാ ഞാൻ
വരവിൻ പ്രതീക്ഷയോടെ
വഴി നോക്കി നോക്കി നിൽപ്പൂ
ജീവിതമാല്യമിതെൻ മതിമോഹൻ
ചൂടുമോ വാടുമോ
ഹൃദയാലുവായ കാറ്റേ
പ്രിയനോടു ചൊല്ലു കാറ്റേ

കുളിരേകിടുന്ന കാറ്റേ
പ്രിയയോടു ചൊല്ലരുതു വേകുമെൻ കഥ
-കുളിരേകിടുന്ന....
ആലോലമാം ഹൃദന്തം
അറിയേണ്ടയീ ദുരന്തം
അവൾ ഹാ വിഷാദഭാരം
ഇതു താങ്ങുകില്ല പാരം

എൻ കഥയെല്ലാം മറന്നവൾ സുഖമായ്
ഊഴിയിൽ വാഴേണം
പ്രിയയോടു ചൊല്ലിടാതെ
പ്രിയമേകിടുന്ന കാറ്റേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulirekidunna