ചിന്തയിൽ നീറുന്ന

 

ചിന്തയിൽ നീറുന്ന ജീവിതം-
പാരിലെന്തിനു പേറുന്നതീ വിധം-
കാശില്ലാത്തോൻ പ്രേമജീവിതം-ചുമ്മാ
താശിപ്പതും മൂഢകാമിതം

പ്രണയിച്ചു പോവതു കുറ്റമോ-പാരിൽ
എളിയോനാണെന്നൊരു തെറ്റിനാൽ 
പണവും പ്രതാപവുമെന്തിനായ് -രണ്ടു
ഹൃദയങ്ങൾ തങ്ങളിലൊട്ടിയാൽ

ചെളിയിൽ കിടപ്പവനാണു ഞാൻ-എന്നെ
പ്രണയിച്ചു കഷ്ടം നീ പാവമേ
മുതലാളിമാരുടെ ലോകത്തിൻ മുന്നിൽ
പരിഹാസ്യയാകും നീ പാവനേ

സതികൾക്കു മുതലാളിയൊന്നു താൻ-പ്രാണ
പതിയാമവളുടെ നായകൻ
അഴലിലും ആനന്ദവായ്പ്പിലും- അവൻ
അവളുടെ ആനന്ദഗായകൻ

ഞെട്ടറ്റു പോകുമോ നമ്മുടെ-ചാരു
ഹൃത്തടത്തിൽ പൂത്ത മല്ലിക
രക്തവും ജീവനും നൽകി നാം-കാത്തു
രക്ഷിച്ചൊരീ പ്രേമവല്ലരി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chinthayil neerunna

Additional Info