കണ്ണിനാല്‍ കാണ്മതെല്ലാം

 

കണ്ണിനാല്‍ കാണ്മതെല്ലാം കണ്ണനല്ലോ
മണിവര്‍ണ്ണന്റെ മായികരൂപമല്ലോ (2)

കാളിന്ദി നീന്തിക്കേറി കാളിയഫണത്തിലേറി
ആനന്ദനൃത്തം ചെയ്ത അമ്പാടിപ്പൈതലും നീ (2)

ഘോരമാം മാരിയേറ്റു ഗോകുലം വലഞ്ഞപ്പോള്‍
ഗോവര്‍ദ്ധനം കുടയായ് ഗോപാലനല്ലോ ചൂടി

കണ്ണിനാല്‍ കാണ്മതെല്ലാം കണ്ണനല്ലോ
മണിവര്‍ണ്ണന്റെ മായികരൂപമല്ലോ (2)

പുല്ലിലും പുഴുവിലും പൂജാമുറിയിലും
കുടിലിലും മേടയിലും കുടികൊള്‍വു കൃഷ്ണരൂപം
അഖിലവേദപ്പൊരുളും ആനന്ദക്കാതലും
മൂവുലകിന്‍ നാഥനും മുരഹരാ നീയല്ലോ

കണ്ണിനാല്‍ കാണ്മതെല്ലാം കണ്ണനല്ലോ
മണിവര്‍ണ്ണന്റെ മായികരൂപമല്ലോ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanninaal kanmathellaam

Additional Info

Year: 
1961

അനുബന്ധവർത്തമാനം