മറയല്ലേ മായല്ലേ രാധേ

 

മറയല്ലേ മായല്ലേ രാധേ - പ്രേമ
മലര്‍വാടി തന്നിലെഴും വനദേവതേ (2)
മറയല്ലേ മായല്ലേ രാധേ

മാധവനില്ലയോ മണിവീണമീട്ടാന്‍ (2)
മായാമോഹനമുരളിയിലൂതാന്‍
മറയല്ലേ മായല്ലേ രാധേ 

ഓടക്കുഴലിതിന്റെ സുരഗീത (2) - എന്‍
ഓമനേ നിന്‍ രാഗജയഗാഥ
വൃന്ദാവനത്തിലെ മയില്‍പ്പേട പോലെ (2)
സുന്ദരി അഞ്ചിക്കൊഞ്ചി ആടുക നാഥേ

തകഝണു തകഝണു തകഝണു മൃദംഗമേളം
ജലജലജലജല കൈമണിതന്നുടെ താളം
തംബുരനാദം തരളസംഗീതം
എന്തിനിവേണ്ടൂ നിര്‍വൃതി നേടാന്‍

മറയല്ലേ മായല്ലേ രാധേ - പ്രേമ
മലര്‍വാടി തന്നിലെഴും വനദേവതേ 
മറയല്ലേ മായല്ലേ രാധേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marayalle mayalle radhe

Additional Info

Year: 
1961

അനുബന്ധവർത്തമാനം