കൈതൊഴാം ബാലഗോപാലാ

 

കൈതൊഴാം ബാലഗോപാലാ കൈതൊഴാം നിന്നെയെപ്പോഴും
കരുണാ സാഗരാ കൃഷ്ണാ കൈവണങ്ങുന്നൂ നിന്നെ ഞാൻ

ഗുരുവയൂർ പുരേവാഴും മുരഹരാ കൈതൊഴാം
ദുരിത വിനാശനാ നിൻ തിരുവുടൽ കൈതൊഴാം
നിറുകയിൽ കുത്തിവെച്ച നീലപ്പീലി കൈതൊഴാം
ചരണത്തിൽ കിലുങ്ങുന്ന ചിലങ്കകൾ കൈതൊഴാം

പാൽക്കടലിൽ പള്ളി കൊള്ളും പത്മനാഭാ കൈതൊഴാം
പാലാഴി പെൺകൊടിതൻ പെരുമാളേ കൈതൊഴാം
അനന്തനാം ആദിശേഷ ഫണിയിന്മേൽ കിടക്കും
തിരുവനന്തപുരത്തെഴുന്ന പത്മനാഭാ കൈതൊഴാം

അമ്പലപ്പുഴയിൽ വാഴും തമ്പുരാനെ കൈതൊഴാം
അന്‍പെഴും നന്ദബാല സുന്ദരനെ കൈതൊഴാം
വെണ്ണകട്ടു ലീല ചെയ്ത വേണുബാലാ കൈതൊഴാം
ഉണ്ണിക്കണ്ണനായ് പിറന്ന നാരായണാ കൈതൊഴാം

നാരായണാ ഹരേ നാരായണാ നാളീകലോചനാ നാരായണാ
ശ്രീപത്മനാഭാ മുകുന്ദാ ഹരേ പാപ വിനാശനാ നാരായണാ
നാരയണാ ഹരേ നാരായണാ നാരായണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ നാരായണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ നാരായണാ ഹരേ നാരായണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Kai thozhaam balagopala

Additional Info

Year: 
1961

അനുബന്ധവർത്തമാനം