ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ

 

ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ കണ്ണാ
ഓടക്കുഴൽക്കാരാ ആട തായോ
കാണാതെ കാറ്റത്ത് ചേല പറന്നെങ്കിൽ
ഞാനെന്തു വേണമെൻ ഗോപിമാരെ

കണ്ടില്ല കേട്ടില്ല എന്നു നടിക്കേണ്ട
കൊണ്ടൽവർണ്ണാ കൃഷ്ണാ ചേലതായോ
കുന്നോളം പോരുന്ന വെണ്ണ തരാം - നിന്റെ
കുഞ്ഞി ക്കൈ രണ്ടിലും ആട തായോ

വെണ്ണമാത്രം തിന്നു ദാഹം വളർത്തുവാൻ
എന്നെക്കൊണ്ടാവില്ല ഗോപിമാരെ
ഗോകുലം തന്നിലെ പൈക്കൾതൻ പാലെല്ലാം
ഗോപാലാ നൽകീടാം ചേലതായോ
പൊന്നു കൊണ്ടുള്ളൊരു പുല്ലാംകുഴൽ തരാം
പൊന്നുണ്ണി കണ്ണാ നീ ആട തായോ

പുണ്യ കാളിന്ദിയിൽ ആടകളില്ലാതെ
പെണ്ണുങ്ങളെന്തിനായ് ചെന്നിറങ്ങീ
വന്നെന്റെ ചാരത്തു കൈകൂപ്പി നിൽക്കുകിൽ
സുന്ദരിമാരേ ഞാൻ ആട നൽകാം
സുന്ദരിമാരേ ഞാൻ ആട നൽകാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
AAlinte kombath chelakkalla

Additional Info

Year: 
1961

അനുബന്ധവർത്തമാനം