എപ്പോഴെപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗം

 

എപ്പോഴെപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗം 
വിട്ടുപോകുന്നു മാനവന്‍ -
അപ്പോള്‍ അവതരിക്കുന്നൂ 
പരമാത്മാവ്‌ ഭൂമിയില്‍
സാധുസംരക്ഷണംചെയ്യാന്‍
ദുഷ്കൃത്യങ്ങള്‍ അകറ്റുവാന്‍
ധര്‍മ്മദീപം കൊളുത്തീടാന്‍
ഭഗവാന്‍ വന്നു ചേര്‍ന്നിടും 

ദേഹമത്രേ മരിയ്ക്കുന്നൂ 
ആത്മാവെന്നാല്‍ അനശ്വരം
അതിനാല്‍ കര്‍മ്മധര്‍മ്മങ്ങള്‍ 
അനുഷ്ഠിക്കേണം - അര്‍ജ്ജുനാ
ഫലേച്ഛകൂടാതെന്നെന്നും 
കര്‍മ്മംചെയ്യുന്ന മാനുഷന്‍
ധര്‍മ്മജ്ഞാനിയവന്‍തന്നെ 
ബ്രഹ്മജ്ഞാനിയുമാണവന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eppozheppol dharmamargam

Additional Info

Year: 
1961

അനുബന്ധവർത്തമാനം