വെണ്ണിലാവു പൂത്തു

ഓ....ഓ...
വെണ്ണിലാവു പൂത്തു കണ്ണനെ ഞാന്‍ കാത്തു
എന്നിട്ടും വന്നില്ല മാധവന്‍ ഓ - സഖീ
എന്നാത്മനായകന്‍ മോഹനന്‍

കാളിന്ദി തീരെ കടമ്പിന്റെ ചാരെ
കണ്ണനെ രാവിലെ കണ്ടു ഞാന്‍ - അപ്പോള്‍ 
വര്‍ണ്ണക്കിളിയായി പോയവന്‍

പൂവള്ളിക്കുടിലില്‍ താമരത്തളിരില്‍
കോടക്കാര്‍വര്‍ണ്ണനെ കണ്ടു ഞാന്‍ - പക്ഷേ
ചാരത്തു ചെന്നപ്പോള്‍ പുള്ളിമാന്‍

മാമരത്തിന്‍ കൊമ്പില്‍ കോമളനെ കണ്ടൂ
മാറോടു ചേര്‍ക്കുവാന്‍ ചെന്നു ഞാന്‍ - പക്ഷേ
മയിലായി മാറിപ്പോയ് സുന്ദരന്‍

കണ്ണാ വാ....മണിവ൪ണ്ണാ വാ..... 

നന്ദകുമാരൻ വന്നല്ലോ സുന്ദരമാരൻ വന്നല്ലോ
നീലനിലാവിൽ വൃന്ദാവനമൊരു 
പാലൊളി നദിയായ് തീ൪ന്നല്ലോ

കമലവിലോചന കണ്ണാ - നീയെൻ
കയ്യുകളിട്ടു ഞെരിക്കല്ലേ - എൻ
കയ്യുകളിട്ടു ഞെരിക്കല്ലേ

കുസൃതിക്കാരാ കൃഷ്ണാ - നീയെൻ
കുങ്കുമതിലകം മായ്ക്കല്ലേ - എൻ
കുങ്കുമതിലകം മായ്ക്കല്ലേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vennilaavu poothu

Additional Info

Year: 
1961

അനുബന്ധവർത്തമാനം