അമ്പമ്പോ ജീവിക്കാൻ വയ്യേ
അമ്പമ്പോ ജീവിക്കാൻ വയ്യേ (2)
അവിടെ പിടിവലി ഇവിടെ പിടിവലി
അടിപിടി പിടിപിടി പിടിവലി വലിവലി
തമ്മിൽ കടിപിടി ഒടുവിലടി (അമ്പമ്പോ..)
സഞ്ചാരത്തിനു വഴിയില്ല
സംസാരത്തിനു ലെവലില്ല (2)
ഒന്നു പറഞ്ഞാൽ രണ്ടിനു തല്ലാൻ
ഒരു ദ്രോഹിക്കും മടിയില്ല
ഈനാം പേച്ചികളേ
ഈയാം പാറ്റകളേ
അയ്യയ്യോ എന്താ പറയുന്നേ പൊന്നാങ്ങളമാരേ കൂടപ്പിറപ്പുകളേ
നിങ്ങടെ മുതുകിൽ സൈക്കിളു കേറും മുൻപേ
മാറിൻ മാറീൻ
വഴീന്ന് മാറിൻ (അമ്പമ്പോ..)
മണ്ടത്തരത്തിന്നതിരില്ലാ
മനസ്സാക്ഷിക്കും വെലയില്ല (2)
കൊറവും കുറ്റവും പറയാനല്ലാ
തൊന്നുമൊരുത്തനുമറിയില്ല
ഈനാം പേച്ചികളേ
ഈയാം പാറ്റകളേ
അയ്യയ്യോ വല്ലോരും തല്ലുമല്ലോ
പൊന്നും കുടമല്ലേ തങ്കക്കുടമല്ലേ
നിങ്ങടെ തലയിൽ കല്ലേറ് വീഴും മുൻപേ
പോയീൻ പോയീൻ
പിടീന്ന് പോയീൻ (അമ്പമ്പോ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ambambo jeevikkaan vayye
Additional Info
ഗാനശാഖ: