പുലരിയും പൂക്കളും

പുലരിയും പൂക്കളും കുളിരിളം തെന്നലും

ഭൂമിയ്ക്ക് കാഴ്ച വെച്ച സൂര്യദേവാ

നിന്റെ നേരെ നീട്ടുമീ കൂപ്പുകൈക്കുടങ്ങളിൽ

അറിവിൻ നിറകതിർ മഴ ചൊരിയൂ

വന്ദനം ഭവാനു കോടി വന്ദനം (പുലരിയും..)

 

ചെങ്കതിരൊളിയായി ഹൃദയങ്ങളിൽ

പൊൻപ്രഭ വിതറും തമ്പുരാനേ

പൊന്നിലാശ കൈവെടിഞ്ഞൂ

സത്യ ദർശനത്തിനുള്ള

പാഠങ്ങൾ പറഞ്ഞു തരേണമേ

സദ്ഗുരുനാഥാ കോടി വന്ദനം (പുലരിയും..)

 

ഉദയഗിരി ഉണരുമ്പൊഴും

അരുണകാന്തിയിൽ മുങ്ങുമ്പൊഴും

സമയനിഷ്ഠ കൈവരുത്തി

കർമ്മനിരതരാകുവാൻ

സാരോപദേശമേകണേ

സദ്ഗുരുനാഥാ കോടി വന്ദനം (പുലരിയും..)

 

 

നന്മകൾ നിറയും ഞങ്ങടെ നാട്ടിൽ

നർമ്മദയൊഴുകും ഭാർതനാട്ടിൽ

ഭാഗ്യരശ്മി തൊട്ടു നിന്റെ

ആയിരം കരങ്ങൾ നീട്ടി

ഐശ്വര്യമഖിലമേകണേ

സദ്ഗുരുനാഥാ കോടി വന്ദനം (പുലരിയും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulariyum Pookkalum

Additional Info