ആരോ പാടി അനുരാഗ മാസ്മരഗാനം

ആരോ പാടി അനുരാഗ മാസ്മരഗാനം
ശ്രുതിയും ലയവും താളവുമിണങ്ങിയ
സുമധുര ലളിതഗാനം....

അകലെയകലെ നിന്നൊഴുകിവരും
ആ ഗാനകല്ലോലിനികൾ...
അകതാരിലമൃതം ചൊരിഞ്ഞൂ.. അവൾ
അറിയാതെ വീണുറങ്ങി......
അറിയാതെ വീണുറങ്ങി......

(ആരോ പാടി)

അവളുടെ അലസമാം നിദ്രയിലന്നെന്റെ
ആവേശമലയടിച്ചുയർന്നു....
അവളുടെ സാമീപ്യം കൊതിച്ചൂ.. എന്നിൽ
അഭിലാഷം നാമ്പെടുത്തു....
അഭിലാഷം നാമ്പെടുത്തു......

(ആരോ പാടി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaro paadi anuraga maasmaragaanam

Additional Info

അനുബന്ധവർത്തമാനം