കേളടീ നിന്നെ ഞാൻ
കേളടീ നിന്നെ ഞാൻ കെട്ടുന്ന കാലത്ത്
നൂറിന്റെ നോട്ടു കൊണ്ടാറാട്ട്
കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ
കൺനീരിലാണെന്റെ നീരാട്ട്
(കേളടീ ..)
അപ്പനുമമ്മയ്ക്കും ആയിരം വീതം
അച്ചായൻമാർക്കൊക്കെ അഞ്ഞൂറു വീതം
അയലത്തുകാർക്കൊക്കെ അമ്പതു വീതം
അച്ചാരം നൽകീട്ടു കല്യാണം
(കേളടീ ..)
ആസാമിൽ ഞാൻ പോയതാരിക്കു വേണ്ടി
കാശങ്ങു വാരിയതാരിക്കു വേണ്ടി
വട്ടിക്കു നൽകിയ സമ്പാദ്യമൊക്കെയും
ചിട്ടിയിൽ കൊണ്ടിട്ടതാരിക്കു വേണ്ടി
(കേളടീ ..)
നിക്കണ്ട.. നോക്കണ്ട.. താനെന്റെ പിന്നില്
തിക്കി തിരക്കി നടക്കേണ്ട (2)
കൽക്കണ്ടം പൂശിയ കിന്നാര വാക്കുമായ്
കൈക്കൂലി കാട്ടിയടുക്കേണ്ട
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Keladi ninne njan
Additional Info
ഗാനശാഖ: